“മറ്റൊന്ന്”

ഒന്നിനു പകരം മറ്റൊന്ന്…..മനസ്സിനെ മാറ്റത്തിനു 

വിധേയമാക്കാ൯ എളുപ്പമാണോ?

ഒന്നിനു മറ്റൊന്ന് പകരം വയ്ക്കാ൯

മനസ്സിനെ പഠിപ്പിക്കേണ്ടത് ചിന്തകളാണ്….

നല്ലതെന്ന് തോന്നിക്കുന്ന വിധത്തിൽ

പൊടിപ്പും തൊങലും വച്ച് വർണിക്കാ൯

കഴിവുള്ളവരാണ് നമ്മുടെ ”ചിന്തകൾ”…..

നിറങൾ വാരി വിതറി ,സ്വപ്നങളുടെ അകന്പടിയോടെ

അവർ ”മറ്റൊന്നിനെ” മനസ്സിനു മുന്നിൽ 

ചിത്രീകരിക്കും…

പ്രതീക്ഷകളുടെ ശംഖൊലികൾ എല്ലായിടത്തും

നിറയും….

മഞ്ഞും മഴയും വേനലുമെല്ലാം മാറ്റത്തിനായി

കാത്തുനിൽപ്പുണ്ടാവും….

ആകാശം ഒരു കടലായ് മാറും…

ഭൂമി ആകാശമായും….. 

മറ്റൊന്നിനു വേണ്ടി മനസ്സിന്റെ വാതിലുകൾ

തുറക്കപ്പെടും….

ഒടുവിൽ ,പകരം വയ്ക്കാനാകാത്ത ഓർമ്മകൾ

മാത്രം അവശേഷിക്കും…

നാം നമ്മെ തിരിച്ചറിയുന്ന നിമിഷങളിൽ

നീറുന്ന കനലുപോലെ, ആ ഓർമ്മകൾ

പുകഞ്ഞു കൊണ്ടിരിക്കും….

ഒന്നിനും മറ്റൊന്ന് പകരമാവില്ലെന്ന യാഥാർത്ഥ്യം

ബോധ്യപ്പെടുന്ന ആ നിമിഷങളിലാണ്,

നമമുടെ മനസ്സ് വീണ്ടെടുക്കപ്പെടുന്നത്….

കാ൪മേഘങൾ….

വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ 

പാറി നടക്കുന്ന മേഘങളെ,നിങളെന്നെ 

അറിയില്ല…..

നിങൾ ആകാശത്തിനു പ്രിയപ്പെട്ടവർ…

വെളിച്ചം വിതറുന്ന മാലാഖമാർ…

നീഹാര ബിന്ദുവിൽ മഴവില്ലു തീർക്കുന്ന

ആദിത്യന്റെ പ്രിയ തോഴർ..

ഞാൻ കാർമേഘമാണ്…

ഇ൱റ൯ കാറ്റിന്റെ തലോടലേറ്റാൽ

മഴയായ് പെയ്യുന്ന ശ്യാമ മേഘം….

എന്നിലടിയുന്ന ചിന്തകൾ കനക്കുന്പോൾ

ഞാൻ കറുപ്പായ് മാറുന്നു….

അപ്പോൾ എന്റെ മിഴികളിൽ പടരുന്ന കണ്ണുനീർ 

മഴത്തുള്ളികളായി ഇറ്റു വീഴുന്നു… 

നൂലിഴ പോലെ പെയ്തു തോരുന്ന എന്റെ ദു:ഖങൾ 

എന്റേതു മാത്രം…

വെള്ള പുതച്ച മേഘങളെ,ഞാ൯ ഒറ്റപ്പെട്ടവൾ..

നിങളിലെ വെണ്മയിൽ കരിനിഴൽ പരത്തുന്നവൾ..

പകലിന്റെ നിറച്ചാർത്തിൽ ഇരുണിമ പരത്തി,

ശബ്ദഘോഷത്തോടെ പെയ്തുതോരുന്പോൾ,

ഭാരമില്ലാത്ത അപ്പൂപ്പൻ താടിയായി ഞാനും…

“പ്രിയപ്പെട്ട ജോൺ…..”

 നീ എനിക്കു വീഞ്ഞു പകർന്നു തന്നു…

ആ മുന്തിരിച്ചാറിന്റെ വീര്യം എന്നെ മത്തുപിടപ്പിച്ചു…

എന്റെ പ്രണയം വീഞ്ഞുപോലെ നുരഞ്ഞുപൊന്തി…

നിന്റെ വാക്കുകൾ മഴപോലെ എന്നിൽ 

പെയ്തുതോർന്നു…

നിന്റെ അചഞ്ചലമായ സ്നേഹം എന്നിൽ പ്രതീക്ഷകളുടെ വിത്തുപാകി…

പ്രണയത്താൽ നനഞ്ഞുകുതിർന്ന, എന്റെ നിശ്വാസങൾ പോലും താളാത്മകമായി…

ഹിമകണങൾ പെയ്തുതോർന്ന മലഞ്ചെരുവുകളിലെ

കാറ്റിന്റെ ചൂളം വിളികൾ എന്നെ ഭയപ്പെടുത്തി…

എങ്കിലും അവിടെ ഞാ൯ നിനക്കു വേണ്ടി 

മുന്തിരി വള്ളികൾ പടർത്തി…

വീര്യമേറിയ വീഞ്ഞിനായി,എന്റെ പ്രണയം

മണ്ണിനടിയിൽ സൂക്ഷിച്ചുവച്ചു…

കാലം പലത് കടന്നുപോയി…

വീഞ്ഞിനൊപ്പം എന്റെ പ്രണയവും വീര്യമുള്ളതായി…

ഇന്നു ഞാനതു നിനക്കു പകരുന്നു…

ചവർപ്പു കലർന്ന അതിന്റെ ലഹരി നീ നുകരുക………..

കടം തരുമോ?

ഇ൱ പ്രപഞ്ചത്തിന്റെ നിഷ്കളങ്കത മുഴുവൻ ആ

രണ്ടു കണ്ണുകളിൽ…

പാതി വിടർന്ന പൂപോലെ ചിരിക്കുന്ന കണ്ണുകൾ…

ഹൄദയത്തിന്റെ നൈർമല്യം ആ കണ്ണുകളിലെ

വെളിച്ചമായി….

 ബാല്യം രണ്ട് മഞ്ഞു തുള്ളികളായ് 

നിന്റെ കണ്ണുകളിൽ…

തിര പോലെ തഴുകുന്ന 

ആ കണ്ണുകൾ എനിക്കൊന്നു

കടം തരുമോ? 

കളങ്കമില്ലാതെനിക്കീ ലോകത്തെ ഒന്നു കാണാൻ…

ആത്മ സ്വാതന്ത്രം…

എ൯ കർമ്മ ബന്ധങൾ ശിഥിലമായി..

നേർത്ത നൂലിനാൽ എന്നിൽ വരിഞ്ഞു മുറുകിയബന്ധങളോ ,ബന്ധനങളാം വേരുകൾ…

ഞാ൯ തെളിച്ച തിരികളും,കറുപ്പെന്നു ചൊല്ലവേ,

ഞാനെന്റെ വേരുകൾ അറുത്തുമാറ്റുന്നു…

ആത്മ സ്വാതന്ത്രത്തെ വീണ്ടെടുക്കുന്നു..

നീ…?

നരകയറിയ സ്വപ്നങൾ എനിക്ക് വാക്കുകൾ തന്നു…
ആ വാക്കുകളിൽ നീ ഒളിച്ചിരുന്നതറിയാതെ,
ഞനെന്റെ ചിന്തതൻ തണലിൽ സ്വച്ഛമായുറങി..
മേഘം മഴയായ് പെയ്തുതോർന്ന വഴിയോരങളിൽ
നനഞ്ഞ കാല്പാടുകളായ് ഓർമ്മകൾ..
വേനലിൽ പൂത്ത കൊന്ന പോൽ
മനസ്സിൽ മഞ്ഞ കലർന്ന അടയാളങൾ..
ശംഖിൽ ധ്വനിക്കുന്ന കടലായി നീ,
എന്നെ മഥിക്കുന്ന നോവായി നീ..
ചൂടും തണുപ്പും നീ തന്നെ…
കാഴ്ചയും കേൾവിയും നീ തന്നെ…
ഇടതടവില്ലാതെന്നിലെ സ്മരണകൾ
ലാവപോൽ ഒലിച്ചിറങവെ…
നീ എ൯ നരകയറിയ സ്വപ്നമായ് മാറുന്നു….

“Sea and the sky”

“ആകാശത്തുനിന്നും പടരുന്ന നീലിമ,കടലിന്റെ

ആഴങളിലേക്കിറങിച്ചെന്ന് അവിടെ മറ്റൊരാകാശം

തീർക്കുന്നപോലെ..

കണ്ണിമവെട്ടാതെ കുറച്ചു നേരം നോക്കി നിന്നാൽ

ആകാശം കടലിൽ ലയിക്കുന്നതു കാണാം…”

“അർത്ഥമറിയാത്ത ചിരികൾ…..”

വെള്ള കടലാസിൽ ഒരു വട്ടം വരച്ച്,അത്

തലയായും,അതിനുള്ളിൽ വീണ്ടും ചെറിയ 

വട്ടങളിട്ട് അത് രണ്ട് കണ്ണുകളായും,അതിലും

ചെറിയ വട്ടം മൂക്കായും,പിന്നെ വലിച്ചു നീട്ടിയ

ഒരു വര ചിരിയായും സങ്കല്പ്പിച്ചപ്പോൾ നമ്മൾ

കുട്ടികളായിരുന്നു…യാഥാർത്ഥ്യങൾ പെരുകി

പെരുകി സങ്കല്പങളെ കവർന്നെടുത്ത്,നാം

ഇന്നു കാണുന്ന കോലത്തിലായി….

പക്ഷെ, ഒരു രേഖയിലൊളിപ്പിച്ച  കാപട്യമാർന്ന

‘ചിരി’ മാത്രം ഇന്നും കാണാം…

എന്നിലും നിങളോരോരുത്തരിലും…”ശ്വാസം

മുട്ടിക്കുന്ന’ വര’പോലത്തെ ചിരികൾക്കു

പകരം ഞാനിഷ്ടപ്പെടുന്നത് കോപം കൊണ്ടു ചുവന്ന

കണ്ണുകളെയാണ്….അതിൽ നിന്നും വമിക്കുന്ന

ചൂടിനെയാണ്….”നിങളോ?

ഡിസംബറും ഞാനും…

ഡിസംബർ24        

         നനവുപടർന്ന രാവിന്റെ മുഖം 

വിളറിയിരുന്നു.എനിക്കുള്ളിലൂടെ ഒച്ചിഴയുന്നതുപോലെ തണുപ്പ് അരിച്ചിറങി…

നരച്ച ഓർമ്മകൾ എന്നെ പറ്റിച്ചേർന്ന് ശാന്തമായുങി..

ഹേ സഖീ,

              ഞാനെഴുതുന്ന വരികൾക്കുമപ്പുറം

എന്റെ വാക്കുകൾ നിന്നിലടിയുന്നുവെങ്കിൽ നീയും

ഞാനും രാവിന്റെ സന്തതികളാകുന്നു…..

പൊയ്മുഖങൾക്കുള്ളിൽ ശ്വാസം മുട്ടുന്ന രണ്ട് 

പേയ്ക്കോലങൾ….അന്ധത ചേർത്തുപിടിച്ച 

നിശാശലഭങൾ…..

ഡിസംബർ 25

                      മഞ്ഞുപുതച്ച രാവിന്റെ മടിയിൽ

മധുരമുള്ള  cake കളുമായി വീണ്ടും ഒരോർമ്മ പുതുക്കൽ…

ഹേ സഖീ,

                കാലിൽ കുരുങിയ ചങലകളുമായി

ഒരുപാടു രാത്രികളിൽ നിനക്കു പിന്നിൽ 

ഞാനുമുണ്ടായിരുന്നു..എനിക്കുള്ളിൽ പടർന്നു 

കയറിയ തണുപ്പിനെ തട്ടിമാറ്റാനാകാതെ ,മരവിച്ച

കൈവിരലുകളാൽ നിനക്കൊപ്പംതാളം പിടിച്ചു…ഇന്നെനിക്കതെല്ലാം ഒരോർമ്മ പുതുക്കലാകുന്നു…പാതി തുറന്ന ജനലഴികളിൽ

താളം പിടിച്ച് കാറ്റിന്റെ നേർത്ത ഞരക്കങൾ….

ഡിസംബർ 26

                 നിലാവിന്റെ കൊതിപ്പിക്കുന്ന ഭംഗി

കണ്ട്,രാവിന്റെ മുഖം വെളുപ്പാണെന്നു പറഞ്ഞ

നിന്റെ വിഡ്ഡിത്തമോർത്ത് ഞാനിന്ന് പരിതപിക്കുന്നു…

ചെന്പകത്തിന്റെ ഗന്ധം മത്തുപിടിപ്പിച്ച 

രാത്രികളിലൊന്നിൽ നിന്റെ അധരം ചുവന്നിരുന്നു…

ആ അരുണിമയിൽ നീ ഒരു ദേവതയായി….

ചിറകടിച്ചുയർന്ന് മേഘങൾക്കിടയിൽ ഒളിച്ചിരുന്നു…

ഡിസംബർ 27

                   നിലയ്ക്കാത്ത ശബ്ദഘോഷങൾക്കിടയിൽ

ഞാ൯ കേൾവിയറ്റിരുന്നു…എന്റെ മനസ്സിനെ ഭ്രമിപ്പിക്കാ൯ നീ തണുപ്പിൽ ഒലിച്ചിറങി..മനസ്സിനെ

പറത്തിവിട്ട് ഞാ൯ നിനക്കൊപ്പം അലഞ്ഞുതിരിഞ്ഞു…

ഡിസംബർ28

                    തെരുവു വിളക്കുകൾ പ്രകാശം പരത്തുന്ന നിരത്തിലൂടെ ഞാ൯ സവാരിക്കിറങി..

എന്നിലെ താളമായി,ഗന്ധമായി,തണുപ്പായി നീ

പുറകെയും…

ഇരുട്ടിൽ പതിച്ചുവച്ച നക്ഷത്രങളെ കാണാ൯

എന്റെ കണ്ണുകൾ മേൽപ്പോട്ടുയർന്നു…

ഡിസംബർ29

                ഹേ സഖീ,

                                ഓർമ്മകളാൽ വീർപ്പുമുട്ടുന്ന

ഞാനെന്ന രാവിനെ നീ തൊട്ടുണർത്തുക.തിന്മയുടെ

നീറ്റലുകൾ എന്നെ ദഹിപ്പിക്കുന്നതിനുമുന്പ് നീ

എന്നെ വീണ്ടെടുക്കുക…ഇ൱ കഴിഞ്ഞ രാത്രികൾ

എന്റെ തെറ്റുകളുടെ ഓർമ്മ പുതുക്കലാകുന്നു..
”തണുപ്പുള്ള ഡിസംബറുകൾ,കഴിഞ്ഞ കാലങളിലേക്കുള്ള തിരിഞ്ഞുനോക്കലാണ്..

മഞ്ഞിന്റെ തലോടലും,മരവിപ്പും കൂടിയ നിന്നെ

ഞാൻ ഇന്നും പ്രണയിക്കുന്നു…..

Autumn Leaves….

ഇവിടം മുഴുവ൯ നിറങളാണ്…
മഞ്ഞയും ചുവപ്പും പുതച്ച വഴിയോരങൾ…

ഇലകൾ വേഷം മാറി,മഴപോലെ പെയ്യുന്പോൾ,

നിറങളിൽ നനഞ്ഞു കുതിർന്ന് ഞാനും….