“കണ്ടതും കേട്ടതും…”

എരിയുന്നു ചിന്തകൾ,

നീറ്റുന്നു നോവുകൾ

പുകയുന്ന കനലിന്റെ

പൊരികളിൽ ചിതറുന്നു,

വ്രണിതമാം ഹൄത്തിന്റെ ധാർഷ്ട്യം..

കുമിയുന്ന തോൽവികൾ

നമ്മെ എതിരേൽക്കവേ,

കാല യവനികയിൽ മറയുന്നു

നി൯ മുറിപ്പാടുകൾ…..

അറുത്തും മുറിച്ചും വിലപേശി

വിറ്റൊരെൻ ചിന്തകളെനിക്കുന്നു,

പാഴ്ചുമടു മാത്രമായ്..

പൊരിയുന്ന വയറുകൾ ഉറവകൾതേടുന്നു,

കണ്ണുകളടച്ചു നാം ഇരുളിൽ പരതുന്നു..

ചോരുന്ന മാനവും മുറുകെപ്പിടിച്ചു,

കൊണ്ടുഴലുന്ന നാരിത൯ ഗദ്ഗദം നിറയുന്നു…

വർഗ്ഗവും വർണവും പോർവിളിനടത്തുന്നു

ഭൂമിത൯ മേനിയിൽ നിണമുതിർക്കുന്നു

‘നീ നിന്റെ,ഞാ൯ എന്റെ’ ധ്വനികൾ മുഴങുന്നു

നമ്മൾതൻ മൌനമോ ഇന്നിൽ ലയിക്കുന്നു..

“ഉയരട്ടെ വാക്കുകൾ

പൊരുതട്ടെ നോവുകൾ

തെളിയട്ടെ ചിന്തകൾ, മർത്ത്യ….”

Advertisements

നക്ഷത്രങൾ പെയ്തിറങുന്പോൾ…(Stars are falling like rain….)


തുറന്നിട്ട ജാലകത്തിനുള്ളിലൂടെ നക്ഷത്രങൾപെയ്തിറങി…….

ഒന്നല്ല,ഒരായിരം നക്ഷത്രങൾ….

പ്രകാശം വിതറിക്കൊണ്ട് അവ എനിക്കു ചുറ്റും

വട്ടമിട്ട് പറന്നു…

എന്റെ കണ്ണുകളിൽ വെളിച്ചം പകർന്ന്,

മനസ്സിന്റെ അകത്തളങളിലേക്കിറങിച്ചെന്നു…

ഇരുട്ടു പുതച്ച വഴികളിൽ പ്രകാശം പരന്നു…

മിന്നാമിനുങുകൾ നുറുങു വെട്ടത്തിനുവേണ്ടി

വഴിയരികിൽ കാത്തുനിൽപ്പുണ്ടായിരുന്നു…

എന്നാൽ എനിക്കായ് തെളിച്ച വെട്ടം അവർക്കു

നൽകൻ ഞാ൯ ഒരുക്കമായിരുന്നില്ല.

മനസ്സും ആത്മാവും നിറഞ്ഞ് കവിഞ്ഞ് പ്രകാശം

എനിക്കു ചുറ്റിലും വലയം തീർത്തു…

അതിൽ നിന്നും വെളിച്ചം നുകർന്ന് മിന്നാമിനുങുകൾ മിന്നി തിളങി…

ഞാൻ തൂവിയ പ്രകാശധാരയാൽ

എല്ലായിടവും ജ്വലിച്ചു…

ഞാൻ ആകാശമായി,ഒരായിരം നക്ഷത്രങൾ

പൂത്തുനിൽക്കുന്ന നീലാകാശം….

സൌഹൄദ കുറിപ്പുകൾ…


ഇന്ന് ഫെബ്രുവരി 11.കലണ്ടറിനുള്ളിലിരുന്ന് രവിവർമ്മയുടെ ശകുന്തള എന്നെ നോക്കി ചിരിച്ചു.

തണുപ്പുള്ള ഓർമ്മകളുടെ ഒരു തലോടൽ പോലെ..

ജനിമൄതികൾക്കിടയിൽ,ഏകാന്തതയുടെ തടവറയിൽ നിഴലുപോലെ ജീവിച്ച നാളുകൾ

എന്റെ ഓർമ്മയിൽ തെളിഞ്ഞു……ഫെബ്രുവരിയുടെ 

ശീതളിമയിൽ മൂടിപ്പുതച്ചുറങിയ തന്നെ അവൾ

വിളിച്ചുണർത്തുകയായിരുന്നു…പൂച്ചകണ്ണുകളും

തെളിഞ്ഞ മുഖവുമുള്ള ”അവൾ”……….
ഒഴിഞ്ഞ മനസ്സോടെ ,പുതിയതിനെ തേടിയുള്ള യാത്ര

യുടെ തുടക്കം കലാലയ മുറ്റത്തുനിന്നായിരുന്നു.

കാറ്റാടിമരങൾ തിങിനിറഞ്ഞ ഇടവഴിയിലൂടെ

നടക്കുന്പോൾ കാറ്റെന്നെ തലോടുന്നുണ്ടായിരുന്നു.

സ൱ഹൄദത്തിന്റെ തണുപ്പുള്ള കാറ്റ്…

അപരിചിതമായ ആ വരാന്തയിലുടനീളം എന്റെ കണ്ണുകൾ പരതി നടന്നു…കുറെ കണ്ണുകൾ എനിക്കു മുന്നിലൂടെ കടന്നുപോയി..അവയൊന്നും എന്നെ തിരിച്ചറിഞ്ഞില്ല.എനിക്കുനേരെ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ നടന്നടുത്ത അവളുടെ പൂച്ചക്കണ്ണുകളിൽ സ൱ഹൄദത്തിന്റെ നനവുണ്ടായിരുന്നു..

”മനസ്സിലെ താളങൾക്ക് ഇ൱ണം പകരുന്പോൾ 
അവിടെ സ൱ഹൄദം ജനിക്കുന്നു..സമയവും

ദൂരവും വേർപെടുത്താത്ത മനസ്സിന്റെ ഇഴയടുപ്പം.”

വർഷങളുടെ വേലിയേറ്റത്തിൽ ഞങളുടെ
സ൱ഹൄദം വളർന്നു..ഞാനറിയാതെ അവളെന്റെ

ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു..

ഞാനെന്റെ ഡയറിയിൽ ഇങനെ കുറിച്ചിട്ടു..

      ”ജീവിതമെന്ന പച്ചക്കൊടിയും പേറി യാത്രതുടങിയ

പ്പോൾ മുതൽ ഞാൻ വ്യത്യസ്തതകളെ 

തൊട്ടറിഞ്ഞിട്ടുണ്ട്.എന്നാൽ നീ ഒരു സുഹൄത്തിലുപരി

എന്റെ കൂടപ്പിറപ്പായിരുന്നെങ്കിലെന്ന് ഞാൻ 

ആഗ്രഹിച്ചുപോകുന്നു.ഇത് വെറുതെ എഴുതുന്ന

നിറം പിടിപ്പിച്ച വാക്കുകളല്ല,എന്റെ മനസ്സിന്റെ

സത്യമാണ്”

മനസ്സിന്റെ ഒഴിഞ്ഞ മൂലയിൽ മാറാലപിടിച്ചു കിടന്ന 
ആ മുഖം ഇന്നീ തണുപ്പുള്ള പ്രഭാതത്തിൽ 

ഓർത്തതെന്തിന്?അറിയില്ല..

”മറവിയുടെ ഭാണ്ഡക്കെട്ടിനുള്ളിൽ ശ്വാസം മുട്ടിയ
ആ പഴയ ഡയറി ഞാൻ കണ്ടെടുത്തു.മഷിപടർന്ന

വക്കുകൾക്കു മുകളിലൂടെ വിളർത്തു മെലിഞ്ഞ

എന്റെ കൈവിരലുകൾ പരതിനടന്നു…

ആ പഴയ സ൱ഹൄദം തേടും പോലെ…

ആ സ്നേഹം അറിയാനെന്നപോലെ….”

 പുഴുതിന്നുതീരാറായ ഡയറിയുടെ ഒരുകോണിൽ

ഞാനെന്റെ വാക്കുകൾ അവൾക്കായ് വീണ്ടും

കുത്തിക്കുറിച്ചു…

”നീ പകർന്ന സൌഹൄദത്തിന്,നിന്റ കണ്ണുകളുടെ

തിളക്കമുണ്ടായിരുന്നു…

ഒളിമങാതെ ,അതെന്നും ഞാൻ സൂക്ഷിച്ചു വയ്ക്കാം..”

നിറങൾ…(colors…)

”നിങളെന്റെ ചിന്തകൾക്കു വിലങു തീർക്കുന്പോൾ, എന്റെ ഭാവന ചിറകു വിരിക്കുന്നു… നിറങളായി,വാക്കുകളായി അതിവിടെ പുതിയ ചരിത്രമെഴുതുന്നു…”

ഞാ൯ എന്നാണ് നിറങളുടെ മാസ്മരിക ശക്തിയിൽ

ആകൄഷ്ടയായതെന്നറിയില്ല…

പച്ചയും ചുവപ്പും നീലയുമൊക്കെ പടരുന്ന കാഴ്ച 

എന്നെ അത്ഭുതപ്പെടുത്താറുണ്ട്…

മനസ്സിന്റെ വികാര വിചാരങൾക്കൊപ്പം അലിഞ്ഞു

ചേരുന്ന ചായക്കൂട്ടുകൾ,എനിക്കെന്നും 

കൂട്ടിനുണ്ടായിരുന്നു..

മഴവില്ലിന്റെ വശ്യമായ ചാരുതയോടെ

എന്നെയുണർത്തുന്ന നിറങൾ,മായികമായ

ലോകത്തേക്കെന്നെ നയിക്കുന്നു…

അതിൽ ഞാനെന്നെ മറക്കുന്നു…

”നിങളെന്റെ ചിന്തകൾക്കു വിലങു തീർക്കുന്പോൾ,

എന്റെ ഭാവന ചിറകു വിരിക്കുന്നു…

നിറങളായി,വാക്കുകളായി അതിവിടെ പുതിയ 

ചരിത്രമെഴുതുന്നു…”

തണുപ്പ്…

ആകാശ നീലിമയിൽ, കാർമേഘങൾ നനുത്ത പുഞ്ചിരിപൊഴിച്ചു…എന്നെ തഴുകി അകന്ന തണുത്ത കാറ്റ്,

സ്നേഹത്തിന്റെ തലോടൽ പോലെ തോന്നി…

ജനലഴികളിൽ താളം പിടിച്ച് ,

എൻ ഹൄദയ മിടിപ്പിനൊപ്പം ശ്രുതിമീട്ടുന്നതാര്?

പൊട്ടിച്ചിതറിയ മഴമുത്തുകൾ ,മണ്ണിൽ അലിഞ്ഞു

ചേർന്ന്,നനവൂറുന്ന ഗന്ധമായി എന്നെ പുണർന്നു…

ചൂടുപിടിച്ച മണ്ണും മനസ്സും തണുത്തു…

പിന്നെ ഞാ൯ തണുപ്പായ് മാറി…

മഴയെ പ്രണയിച്ച ചൂടുള്ള തണുപ്പ്…

ആകാശം(The Sky)……


നിന്റെ നിറമെന്തെന്ന് ചോദിച്ചാൽ എനിക്കറിയില്ലെന്നാവും മറുപടി..

കടുംനീല ചായം പൂശിയ നിന്റെ മുഖമാണ്

എനിക്കു പരിചയം.. 

അതെന്റെ കണ്ണുകളെ വിസ്മയിപ്പിക്കാറുണ്ട്…

കടലിന്റെ ആഴങളിലേക്കിറങിച്ചെല്ലുന്ന പോലെ

നിന്നിൽ ലയിക്കാ൯ എന്റെ മനസ്സപ്പോൾ കൊതിക്കും…

മൂവന്തിക്ക് ,നിറം മാറി ചുവന്ന പൊട്ടുതൊട്ട്

നീയെ൯ ചാരത്തണയും…

ചുവപ്പിന്റെ രൌദ്രത അപ്പോൾ നിന്നിലുണ്ടാവും..

രാവിന് കനം വയ്ക്കുന്പോൾ നീ കറുപ്പണിഞ്ഞ്

ഇരുണ്ട മുഖത്തോടെ എന്നെ നോക്കി പുഞ്ചിരിക്കും…

“പല ഭാവത്തോടെ,വേഷം മാറി നടക്കുന്ന,

നിന്റെ നിറമേതുതന്നെ ആയാലും,

എനിക്കു നീ പ്രിയങ്കരി തന്നെ…”

“പൊയ് മുഖം”

വിചാരങളും വികാരങളും ഒളിച്ചു പിടിക്കാൻപോന്ന, പൊയ് മുഖവും തേടിയുള്ള യാത്രയിലാണു 

ഞാ൯…ചിരികൾക്കുള്ളിൽ മറഞ്ഞിരുന്ന, വിഷം

തുപ്പുന്ന ശത്രുത എന്നിൽ മുറിവേൽപ്പിച്ചു…

ഇടറിയ കാലടികൾ,പാതി വഴിയെ ചലനമറ്റു

ശയിക്കുന്ന കാഴ്ച കണ്ട് ആ ”കണ്ണുകൾ”

തൄപ്തിയടഞ്ഞു…

പ്രക്ഷുബ്ധമായ മനസ്സുമായി ഞാ൯ അലഞ്ഞു തിരിഞ്ഞു…

കൊട്ടിയടക്കപ്പെട്ട ചിന്തകൾ ,വിചിന്തനങളായ് മാറി..

ഞാ൯ നടന്നകന്ന വഴികളിൽ പൂക്കൾ കിളിർത്തു…
എന്റെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി…

പൊയ് മുഖം തേടിയ ആ യാത്രയിൽ ഞാനെന്നെ

വീണ്ടെടുത്തു…

ഏകാന്തത(loneliness)


മേഘങൾ ചിറകുവിരിച്ച വാനി൯ചോട്ടിൽ

ഏകയാമെ൯ നിസ്വനം ഉതിരവെ..

ചില്ലു കണ്ണാടി നോക്കുമെ൯ മനസ്സേ

നി൯ പ്രതിബിംബമോ,അകലേക്കു മാഞ്ഞുപോയ്..

പൊട്ടിച്ചിതറിയ ഏകാന്ത യാമങൾ

എന്നിൽനിറയ്ക്കുന്നു ചൂടേറും കനലുകൾ…

നിറങൾ വാരിവിതറിയ മനസ്സിലെ ചിത്രങൾ 

കറുപ്പും വെളുപ്പുമായ് ഇന്നിൽ ലയിക്കുന്നു…

ഒളിഞ്ഞും തെളിഞ്ഞും പോരു നടത്തുമാ

ഋതുദേവതകളെ൯ ചാരത്തണയവെ;

ഞാനോ,മുഖം തിരിച്ചുകൊണ്ടെ൯ പരിഭവമിറ്റുന്ന

വാക്കുകൾ ചൊരിയുന്നു..

ഇഴയുന്ന പകലുകൾ പടികടന്നകലേക്കു മറയവെ

രാവിന്റെ ഇടുങിയ കോട്ടകൾ എന്നെ ബന്ധിക്കുന്നു..

വേഷംകെട്ടിയ രാപ്പകലുകൾ ത൯ കൂർത്ത നഖങൾ

എന്റെ ആത്മാവിലാഴ്ന്നിറങവെ;

എ൯ തൂലികത്തുന്പിൽ ചോരപൊടിയുന്നു..

അതിന്റെ ലഹരിയിൽ,ഞാനെന്നെ മറക്കുന്നു…

ഇവിടം എനിക്കു സ്വർഗ്ഗത്തേക്കാൾ പ്രിയങ്കരം…


കരിന്പനകളുടെ നാട്..ശോകനാശിനി,കല്പ്പാത്തിപ്പുഴഎന്ന വിവിധ പേരുകളിൽ നിളയൊഴുകിതഴുകിയ തീരം…

ഒ.വിവിജയന്റെ സ്വന്തം തസ്റാക്കും

കുഞ്ചന്റെ ലക്കിടിയും ഭാഗമായ

നാട്…നെൽവയലുകളും ചുരം ഭേദിച്ചെത്തുന്ന

ചൂടുപിടിച്ച പാണ്ടിക്കാറ്റും വ്യത്യസ്തമാക്കിയ

നാട്… അതിലുപരി

ടിപ്പുവിന്റെ പടയോട്ട ചരിത്രത്തിന്റെ 

അവശേഷിപ്പുപോലെ തലയുയർത്തി നിൽക്കുന്ന

കോട്ട…ഇതാണെന്റെ നാട്….പാലക്കാട്..

സ്വപ്നം കാണാ൯ പഠിപ്പിച്ച,എഴുത്തിന്റെ,വായനയുടെ

സുന്ദരമായലോകത്തേക്ക് എന്നെ

കൈപിടിച്ചുയർത്തിയ നാട്.എന്റെ പ്രയപ്പെട്ടവളേ,

നിന്റെ ഓർമ്മകൾ

എന്നിലേക്കു പ്രവഹിക്കുകയായി…

എന്റെ കണ്ണുകൾ ഇ൱റനണിയുന്നു….

പ്രകാശമില്ലാത്ത അവളുടെ കണ്ണുകൾ…

അവളുടെ ദേശമേതെന്നറിയില്ല..വർഗ്ഗമേതെന്നും നിശ്ചയമില്ല..
നിദ്രയോടുള്ള എന്റെ പ്രണയത്തിന് കനത്ത

ഭീഷണിയുമായാണ് അവൾ ആദ്യംകടന്നുവന്നത്..

രാത്രിയുടെ നിശ്ശബ്ദതതയിൽ സ്വപ്നം കാണാറുള്ള

എനിക്ക് ചീവീടിന്റേതുപോലുള്ള അവളുടെ സ്വരം

അലോരസമുളവാക്കി…

തിരിഞ്ഞും മറിഞ്ഞും ,പുതപ്പിനുള്ളിലേക്ക്

ചുരുണ്ടുകൂടിയും ഞാനാശബ്ദത്തിൽ നിന്ന

അകലാ൯ ശ്രമിച്ചു..

എന്നാൽ കൂടുതൽ തീഷ്ണതയോടെ അതെന്നിൽ

ആഴ്ന്നിറങുന്നതായി തോന്നി…

ആകാശനീലിമയിലേക്ക് പറന്നകലുന്ന പട്ടവും

നോക്കി വിതുന്പുന്ന കുട്ടിയെപ്പോലെ എന്റെ മനസ്സ്

സ്വപ്നം കാണാ൯ വാശിപിടിച്ചു…

അതെന്നിൽ കോപത്തിന്റെ കനലുനിറച്ചു…

ശകാരം നിറഞ്ഞ താക്കീതു നൽകാം എന്നു 

മനസ്സിലുറപ്പിച്ച് അവളുടെ വാതിൽക്കലെത്തിയ എന്നെ 

എതിരേറ്റത് ജീവനില്ലാത്ത അവളുടെ

നോട്ടമായിരുന്നു…

പ്രകാശമില്ലത്ത ആകണ്ണുകളും,തളർച്ച കവ൪ന്നെടുത്ത 

പ്രസരിപ്പും എന്റെ മനസ്സിൽ നോവുപടർത്തി…

വാക്കുകൾ കിട്ടാതെ ,ഞാനൊരു കളിമൺ

ശില്പമായി അവൾക്കുമുന്നിൽ നിന്നു..ഒടുവിൽ

കുറച്ചു വിഷമത്തോടെ ഞാനെന്റെ പ്രശ്നമവതരിപ്പിച്ചു..

ജാള്യതകല൪ന്ന മുഖത്തോടെ അവളെന്നെ

നോക്കി ചിരിച്ചു…

ആ ചിരിയിൽ ഞാനുരുകിയൊലിച്ചു…ഭീതികലർന്ന 

അവളുടെ വാക്കുകൾ എന്റെ മനസ്സിൽ 

പതിഞ്ഞുകിടന്നു…

”അവൾ ഇരുട്ടിന്റെ തോഴി…

ദരിദ്രമായ രാജ്യത്തെ തെളിച്ചമില്ലാത്ത

ഒരു കൂട്ടം ജനതയുടെ പ്രതീകം..

വിവേചനം ഏൽപ്പിച്ച മുറിവുകൾ 

നിഴലിച്ച മുഖമുള്ളവൾ..”