Monthly Archives: July 2016

നിറങൾ…(colors…)

”നിങളെന്റെ ചിന്തകൾക്കു വിലങു തീർക്കുന്പോൾ, എന്റെ ഭാവന ചിറകു വിരിക്കുന്നു… നിറങളായി,വാക്കുകളായി അതിവിടെ പുതിയ ചരിത്രമെഴുതുന്നു…”

ഞാ൯ എന്നാണ് നിറങളുടെ മാസ്മരിക ശക്തിയിൽ

ആകൄഷ്ടയായതെന്നറിയില്ല…

പച്ചയും ചുവപ്പും നീലയുമൊക്കെ പടരുന്ന കാഴ്ച 

എന്നെ അത്ഭുതപ്പെടുത്താറുണ്ട്…

മനസ്സിന്റെ വികാര വിചാരങൾക്കൊപ്പം അലിഞ്ഞു

ചേരുന്ന ചായക്കൂട്ടുകൾ,എനിക്കെന്നും 

കൂട്ടിനുണ്ടായിരുന്നു..

മഴവില്ലിന്റെ വശ്യമായ ചാരുതയോടെ

എന്നെയുണർത്തുന്ന നിറങൾ,മായികമായ

ലോകത്തേക്കെന്നെ നയിക്കുന്നു…

അതിൽ ഞാനെന്നെ മറക്കുന്നു…

”നിങളെന്റെ ചിന്തകൾക്കു വിലങു തീർക്കുന്പോൾ,

എന്റെ ഭാവന ചിറകു വിരിക്കുന്നു…

നിറങളായി,വാക്കുകളായി അതിവിടെ പുതിയ 

ചരിത്രമെഴുതുന്നു…”

Advertisements

തണുപ്പ്…

ആകാശ നീലിമയിൽ, കാർമേഘങൾ നനുത്ത പുഞ്ചിരിപൊഴിച്ചു…എന്നെ തഴുകി അകന്ന തണുത്ത കാറ്റ്,

സ്നേഹത്തിന്റെ തലോടൽ പോലെ തോന്നി…

ജനലഴികളിൽ താളം പിടിച്ച് ,

എൻ ഹൄദയ മിടിപ്പിനൊപ്പം ശ്രുതിമീട്ടുന്നതാര്?

പൊട്ടിച്ചിതറിയ മഴമുത്തുകൾ ,മണ്ണിൽ അലിഞ്ഞു

ചേർന്ന്,നനവൂറുന്ന ഗന്ധമായി എന്നെ പുണർന്നു…

ചൂടുപിടിച്ച മണ്ണും മനസ്സും തണുത്തു…

പിന്നെ ഞാ൯ തണുപ്പായ് മാറി…

മഴയെ പ്രണയിച്ച ചൂടുള്ള തണുപ്പ്…

ആകാശം(The Sky)……


നിന്റെ നിറമെന്തെന്ന് ചോദിച്ചാൽ എനിക്കറിയില്ലെന്നാവും മറുപടി..

കടുംനീല ചായം പൂശിയ നിന്റെ മുഖമാണ്

എനിക്കു പരിചയം.. 

അതെന്റെ കണ്ണുകളെ വിസ്മയിപ്പിക്കാറുണ്ട്…

കടലിന്റെ ആഴങളിലേക്കിറങിച്ചെല്ലുന്ന പോലെ

നിന്നിൽ ലയിക്കാ൯ എന്റെ മനസ്സപ്പോൾ കൊതിക്കും…

മൂവന്തിക്ക് ,നിറം മാറി ചുവന്ന പൊട്ടുതൊട്ട്

നീയെ൯ ചാരത്തണയും…

ചുവപ്പിന്റെ രൌദ്രത അപ്പോൾ നിന്നിലുണ്ടാവും..

രാവിന് കനം വയ്ക്കുന്പോൾ നീ കറുപ്പണിഞ്ഞ്

ഇരുണ്ട മുഖത്തോടെ എന്നെ നോക്കി പുഞ്ചിരിക്കും…

“പല ഭാവത്തോടെ,വേഷം മാറി നടക്കുന്ന,

നിന്റെ നിറമേതുതന്നെ ആയാലും,

എനിക്കു നീ പ്രിയങ്കരി തന്നെ…”

“പൊയ് മുഖം”

വിചാരങളും വികാരങളും ഒളിച്ചു പിടിക്കാൻപോന്ന, പൊയ് മുഖവും തേടിയുള്ള യാത്രയിലാണു 

ഞാ൯…ചിരികൾക്കുള്ളിൽ മറഞ്ഞിരുന്ന, വിഷം

തുപ്പുന്ന ശത്രുത എന്നിൽ മുറിവേൽപ്പിച്ചു…

ഇടറിയ കാലടികൾ,പാതി വഴിയെ ചലനമറ്റു

ശയിക്കുന്ന കാഴ്ച കണ്ട് ആ ”കണ്ണുകൾ”

തൄപ്തിയടഞ്ഞു…

പ്രക്ഷുബ്ധമായ മനസ്സുമായി ഞാ൯ അലഞ്ഞു തിരിഞ്ഞു…

കൊട്ടിയടക്കപ്പെട്ട ചിന്തകൾ ,വിചിന്തനങളായ് മാറി..

ഞാ൯ നടന്നകന്ന വഴികളിൽ പൂക്കൾ കിളിർത്തു…
എന്റെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി…

പൊയ് മുഖം തേടിയ ആ യാത്രയിൽ ഞാനെന്നെ

വീണ്ടെടുത്തു…

ഏകാന്തത(loneliness)


മേഘങൾ ചിറകുവിരിച്ച വാനി൯ചോട്ടിൽ

ഏകയാമെ൯ നിസ്വനം ഉതിരവെ..

ചില്ലു കണ്ണാടി നോക്കുമെ൯ മനസ്സേ

നി൯ പ്രതിബിംബമോ,അകലേക്കു മാഞ്ഞുപോയ്..

പൊട്ടിച്ചിതറിയ ഏകാന്ത യാമങൾ

എന്നിൽനിറയ്ക്കുന്നു ചൂടേറും കനലുകൾ…

നിറങൾ വാരിവിതറിയ മനസ്സിലെ ചിത്രങൾ 

കറുപ്പും വെളുപ്പുമായ് ഇന്നിൽ ലയിക്കുന്നു…

ഒളിഞ്ഞും തെളിഞ്ഞും പോരു നടത്തുമാ

ഋതുദേവതകളെ൯ ചാരത്തണയവെ;

ഞാനോ,മുഖം തിരിച്ചുകൊണ്ടെ൯ പരിഭവമിറ്റുന്ന

വാക്കുകൾ ചൊരിയുന്നു..

ഇഴയുന്ന പകലുകൾ പടികടന്നകലേക്കു മറയവെ

രാവിന്റെ ഇടുങിയ കോട്ടകൾ എന്നെ ബന്ധിക്കുന്നു..

വേഷംകെട്ടിയ രാപ്പകലുകൾ ത൯ കൂർത്ത നഖങൾ

എന്റെ ആത്മാവിലാഴ്ന്നിറങവെ;

എ൯ തൂലികത്തുന്പിൽ ചോരപൊടിയുന്നു..

അതിന്റെ ലഹരിയിൽ,ഞാനെന്നെ മറക്കുന്നു…

ഇവിടം എനിക്കു സ്വർഗ്ഗത്തേക്കാൾ പ്രിയങ്കരം…


കരിന്പനകളുടെ നാട്..ശോകനാശിനി,കല്പ്പാത്തിപ്പുഴഎന്ന വിവിധ പേരുകളിൽ നിളയൊഴുകിതഴുകിയ തീരം…

ഒ.വിവിജയന്റെ സ്വന്തം തസ്റാക്കും

കുഞ്ചന്റെ ലക്കിടിയും ഭാഗമായ

നാട്…നെൽവയലുകളും ചുരം ഭേദിച്ചെത്തുന്ന

ചൂടുപിടിച്ച പാണ്ടിക്കാറ്റും വ്യത്യസ്തമാക്കിയ

നാട്… അതിലുപരി

ടിപ്പുവിന്റെ പടയോട്ട ചരിത്രത്തിന്റെ 

അവശേഷിപ്പുപോലെ തലയുയർത്തി നിൽക്കുന്ന

കോട്ട…ഇതാണെന്റെ നാട്….പാലക്കാട്..

സ്വപ്നം കാണാ൯ പഠിപ്പിച്ച,എഴുത്തിന്റെ,വായനയുടെ

സുന്ദരമായലോകത്തേക്ക് എന്നെ

കൈപിടിച്ചുയർത്തിയ നാട്.എന്റെ പ്രയപ്പെട്ടവളേ,

നിന്റെ ഓർമ്മകൾ

എന്നിലേക്കു പ്രവഹിക്കുകയായി…

എന്റെ കണ്ണുകൾ ഇ൱റനണിയുന്നു….