Monthly Archives: October 2016

“അർത്ഥമറിയാത്ത ചിരികൾ…..”

വെള്ള കടലാസിൽ ഒരു വട്ടം വരച്ച്,അത്

തലയായും,അതിനുള്ളിൽ വീണ്ടും ചെറിയ 

വട്ടങളിട്ട് അത് രണ്ട് കണ്ണുകളായും,അതിലും

ചെറിയ വട്ടം മൂക്കായും,പിന്നെ വലിച്ചു നീട്ടിയ

ഒരു വര ചിരിയായും സങ്കല്പ്പിച്ചപ്പോൾ നമ്മൾ

കുട്ടികളായിരുന്നു…യാഥാർത്ഥ്യങൾ പെരുകി

പെരുകി സങ്കല്പങളെ കവർന്നെടുത്ത്,നാം

ഇന്നു കാണുന്ന കോലത്തിലായി….

പക്ഷെ, ഒരു രേഖയിലൊളിപ്പിച്ച  കാപട്യമാർന്ന

‘ചിരി’ മാത്രം ഇന്നും കാണാം…

എന്നിലും നിങളോരോരുത്തരിലും…”ശ്വാസം

മുട്ടിക്കുന്ന’ വര’പോലത്തെ ചിരികൾക്കു

പകരം ഞാനിഷ്ടപ്പെടുന്നത് കോപം കൊണ്ടു ചുവന്ന

കണ്ണുകളെയാണ്….അതിൽ നിന്നും വമിക്കുന്ന

ചൂടിനെയാണ്….”നിങളോ?

Advertisements

ഡിസംബറും ഞാനും…

ഡിസംബർ24        

         നനവുപടർന്ന രാവിന്റെ മുഖം 

വിളറിയിരുന്നു.എനിക്കുള്ളിലൂടെ ഒച്ചിഴയുന്നതുപോലെ തണുപ്പ് അരിച്ചിറങി…

നരച്ച ഓർമ്മകൾ എന്നെ പറ്റിച്ചേർന്ന് ശാന്തമായുങി..

ഹേ സഖീ,

              ഞാനെഴുതുന്ന വരികൾക്കുമപ്പുറം

എന്റെ വാക്കുകൾ നിന്നിലടിയുന്നുവെങ്കിൽ നീയും

ഞാനും രാവിന്റെ സന്തതികളാകുന്നു…..

പൊയ്മുഖങൾക്കുള്ളിൽ ശ്വാസം മുട്ടുന്ന രണ്ട് 

പേയ്ക്കോലങൾ….അന്ധത ചേർത്തുപിടിച്ച 

നിശാശലഭങൾ…..

ഡിസംബർ 25

                      മഞ്ഞുപുതച്ച രാവിന്റെ മടിയിൽ

മധുരമുള്ള  cake കളുമായി വീണ്ടും ഒരോർമ്മ പുതുക്കൽ…

ഹേ സഖീ,

                കാലിൽ കുരുങിയ ചങലകളുമായി

ഒരുപാടു രാത്രികളിൽ നിനക്കു പിന്നിൽ 

ഞാനുമുണ്ടായിരുന്നു..എനിക്കുള്ളിൽ പടർന്നു 

കയറിയ തണുപ്പിനെ തട്ടിമാറ്റാനാകാതെ ,മരവിച്ച

കൈവിരലുകളാൽ നിനക്കൊപ്പംതാളം പിടിച്ചു…ഇന്നെനിക്കതെല്ലാം ഒരോർമ്മ പുതുക്കലാകുന്നു…പാതി തുറന്ന ജനലഴികളിൽ

താളം പിടിച്ച് കാറ്റിന്റെ നേർത്ത ഞരക്കങൾ….

ഡിസംബർ 26

                 നിലാവിന്റെ കൊതിപ്പിക്കുന്ന ഭംഗി

കണ്ട്,രാവിന്റെ മുഖം വെളുപ്പാണെന്നു പറഞ്ഞ

നിന്റെ വിഡ്ഡിത്തമോർത്ത് ഞാനിന്ന് പരിതപിക്കുന്നു…

ചെന്പകത്തിന്റെ ഗന്ധം മത്തുപിടിപ്പിച്ച 

രാത്രികളിലൊന്നിൽ നിന്റെ അധരം ചുവന്നിരുന്നു…

ആ അരുണിമയിൽ നീ ഒരു ദേവതയായി….

ചിറകടിച്ചുയർന്ന് മേഘങൾക്കിടയിൽ ഒളിച്ചിരുന്നു…

ഡിസംബർ 27

                   നിലയ്ക്കാത്ത ശബ്ദഘോഷങൾക്കിടയിൽ

ഞാ൯ കേൾവിയറ്റിരുന്നു…എന്റെ മനസ്സിനെ ഭ്രമിപ്പിക്കാ൯ നീ തണുപ്പിൽ ഒലിച്ചിറങി..മനസ്സിനെ

പറത്തിവിട്ട് ഞാ൯ നിനക്കൊപ്പം അലഞ്ഞുതിരിഞ്ഞു…

ഡിസംബർ28

                    തെരുവു വിളക്കുകൾ പ്രകാശം പരത്തുന്ന നിരത്തിലൂടെ ഞാ൯ സവാരിക്കിറങി..

എന്നിലെ താളമായി,ഗന്ധമായി,തണുപ്പായി നീ

പുറകെയും…

ഇരുട്ടിൽ പതിച്ചുവച്ച നക്ഷത്രങളെ കാണാ൯

എന്റെ കണ്ണുകൾ മേൽപ്പോട്ടുയർന്നു…

ഡിസംബർ29

                ഹേ സഖീ,

                                ഓർമ്മകളാൽ വീർപ്പുമുട്ടുന്ന

ഞാനെന്ന രാവിനെ നീ തൊട്ടുണർത്തുക.തിന്മയുടെ

നീറ്റലുകൾ എന്നെ ദഹിപ്പിക്കുന്നതിനുമുന്പ് നീ

എന്നെ വീണ്ടെടുക്കുക…ഇ൱ കഴിഞ്ഞ രാത്രികൾ

എന്റെ തെറ്റുകളുടെ ഓർമ്മ പുതുക്കലാകുന്നു..
”തണുപ്പുള്ള ഡിസംബറുകൾ,കഴിഞ്ഞ കാലങളിലേക്കുള്ള തിരിഞ്ഞുനോക്കലാണ്..

മഞ്ഞിന്റെ തലോടലും,മരവിപ്പും കൂടിയ നിന്നെ

ഞാൻ ഇന്നും പ്രണയിക്കുന്നു…..

Autumn Leaves….

ഇവിടം മുഴുവ൯ നിറങളാണ്…
മഞ്ഞയും ചുവപ്പും പുതച്ച വഴിയോരങൾ…

ഇലകൾ വേഷം മാറി,മഴപോലെ പെയ്യുന്പോൾ,

നിറങളിൽ നനഞ്ഞു കുതിർന്ന് ഞാനും….