Monthly Archives: March 2016

മറുപുറം

നൂറ്റാണ്ടുകളായ് അടിച്ചമർത്തപ്പെട്ടവർ

കറുപ്പെന്ന വലയത്തിനുള്ളിൽ തളച്ചിടപ്പെട്ടവർ

ചുരുണ്ട മുടിയും കറുത്ത തൊലിയും

അവരിൽ വേർതിരിവി൯ വിലങുകൾ തീർത്തു

വെളുത്ത ഉടലും നരച്ച തലയും

ആഢ്യത്യത്തി൯ പെരുന്പറ മുഴക്കി

തീണ്ടായ്മത൯ കുരിശിലേറ്റിയവ൪….

ചരിത്രം മെതിച്ച മു൯ഗാമികൾത൯

വിഴുപ്പി൯ ചുമടേന്തുന്നവർ

വിളറിയ മനസ്സി൯ നീലിച്ച ചിന്തത൯

മുദ്രണം പേറുന്ന ജന്മങളാണവർ

പൊരുതി തള൪ന്ന ആത്മാവിന്നുടമയായ്

യുദ്ധഭൂമിയിൽ പകച്ചുനിൽക്കുന്നവർ…

പൊള്ളുന്ന നേരിന്റെ കനലിൽ ചവിട്ടി ഞാ൯

ഇന്നിന്റെ ശൂന്യമാം പൊലിമയെ തേടവേ…

അവരുടെ ശബ്ദം കേട്ടിട്ടില്ല ഞാ൯

അവരുടെ കാലടികൾ പി൯തുടർന്നില്ല ഞാ൯

ഒരിക്കലീ കോട്ടകൾ തകർന്നടിയണം

ഉയരുന്ന പ്രതിധ്വനി നിങൾത൯ മോചനമാവണം

നേരിന്റെ നാളെകൾ നിങളെ നയിക്കട്ടെ

സമത്വചിന്തത൯ ഭേരികൾ മുഴങട്ടെ…

പ്രത്യാശത൯ കൊടികളും പേറി നാം

അണിചേർന്നിടാം ഇവർത൯ വിമോചന യാത്രയിൽ…

Advertisements

അക്ഷരങളിൽ നിറങൾ ചാലിച്ച്കവിതകളും കഥകകളു൦എഴുതാം

എന്നാൽ വാക്കുകളിൽ അഭിനയം കലരുന്പോൾ

അവിടെ സ്വത്വം നഷ്ടപ്പെടുന്നു…

പുസ്തകത്താളുകളിൽ നോവുപടരുന്നു…

പഴകിയ ഓർമ്മകളുടെ വിഴുപ്പും പേറി

പരിണാമത്തിൻറെ പടവുകൾ കേറുന്പോൾ

ലക്ഷ്യവും ദൂരവും തിട്ടപ്പെടുത്തുക..

പകരംവയ്ക്ക്കാനാകാത്ത ആശയങളും

നെറികേടുകൾക്കെതിരെ പൊരുതാ൯ പോന്ന

ചങ്കൂറ്റവുമുണ്ടെങ്കിൽ ഞാ൯ നിനക്കൊപ്പം…

ഒരിടത്തൊരിടത്ത്

ഒരിടത്തൊരിടത്ത് ഒരു പെണ്ണുണ്ടായിരുന്നു.

ചങ്കിൽ കത്തുന്ന അഗ്നിയും മനസ്സിൽ നിറയെ 

സ്വപ്നവുമുള്ളവൾ…

നക്ഷത്രങൾക്കിടയിൽ നിന്നു൦ പറന്നിറങുന്ന

രാജകുമാരനെ സ്വപ്ന൦ കണ്ട അവൾക്കന്ന്

പ്രായം15……

കാല൦ കടന്നുപോയി.സ്വപ്നങൾ യാഥാ൪ത്യങൾക്കു

വഴിമാറിക്കൊടുത്തു.ചിന്തകൾ പടർന്നു പന്തലിച്ചു.

മനസ്സിൽ അവ്യക്തമായ കോലങൾ കെട്ടിയാടപ്പെട്ടു.

നല്ലതു൦ ചീത്തയും തമ്മിൽ സംഘട്ടനങൾ നടന്നു.

അപ്പോഴും അവളുടെ മനസ്സ് രാജകുമാരനെ സ്വപ്നം

കാണുന്നുണ്ടായിരുന്നു,……..

ഭൂമിയുടെ ആഴം അറിയാനെന്നപോലെ വളർന്ന്

തള൪ന്ന വേരുകൾ മാതിരി പെണ്ണ് ൠതുക്കൾക്കൊപ്പംഅലഞ്ഞ് തള൪ന്നു..

ഒടുവിൽ ക്ഷീണിച്ച മനസ്സോടെ ഒരിടത്തങ് ചടഞ്ഞ്

കൂടി.തിരിച്ചറിവിന്റെ കവാടങൾ അവൾക്കുമുന്നിൽ

തുറന്നു.മനസ്സിൽ സ്വപ്നങൾക്കു പകരം നുരയുന്ന

ദുഖം.. നാമമാത്രമായ ഗതകാലത്തിന്റെ സ്മരണകളും പേറി,ചിറകറ്റ പ്രതീക്ഷകളുമായി അവൾ ഇന്നും ജീവിക്കുന്നു….നിങളിൽ ഒരുവളായി…….