“പ്രിയപ്പെട്ട ജോൺ…..”

 നീ എനിക്കു വീഞ്ഞു പകർന്നു തന്നു…

ആ മുന്തിരിച്ചാറിന്റെ വീര്യം എന്നെ മത്തുപിടപ്പിച്ചു…

എന്റെ പ്രണയം വീഞ്ഞുപോലെ നുരഞ്ഞുപൊന്തി…

നിന്റെ വാക്കുകൾ മഴപോലെ എന്നിൽ 

പെയ്തുതോർന്നു…

നിന്റെ അചഞ്ചലമായ സ്നേഹം എന്നിൽ പ്രതീക്ഷകളുടെ വിത്തുപാകി…

പ്രണയത്താൽ നനഞ്ഞുകുതിർന്ന, എന്റെ നിശ്വാസങൾ പോലും താളാത്മകമായി…

ഹിമകണങൾ പെയ്തുതോർന്ന മലഞ്ചെരുവുകളിലെ

കാറ്റിന്റെ ചൂളം വിളികൾ എന്നെ ഭയപ്പെടുത്തി…

എങ്കിലും അവിടെ ഞാ൯ നിനക്കു വേണ്ടി 

മുന്തിരി വള്ളികൾ പടർത്തി…

വീര്യമേറിയ വീഞ്ഞിനായി,എന്റെ പ്രണയം

മണ്ണിനടിയിൽ സൂക്ഷിച്ചുവച്ചു…

കാലം പലത് കടന്നുപോയി…

വീഞ്ഞിനൊപ്പം എന്റെ പ്രണയവും വീര്യമുള്ളതായി…

ഇന്നു ഞാനതു നിനക്കു പകരുന്നു…

ചവർപ്പു കലർന്ന അതിന്റെ ലഹരി നീ നുകരുക………..

Advertisements

6 thoughts on ““പ്രിയപ്പെട്ട ജോൺ…..”

  1. പ്രിയപ്പെട്ട ചെമ്പനീർ പൂവേ, പ്രണയവും, വിരഹവും, വീഞ്ഞും, അതിനെല്ലാമുപരിയായി എല്ലാ മോഹങ്ങളുടേയും മോഹഭംഗങ്ങളുടേയും സ്വാതന്ത്ര്യജ്വാലയായ ജോൺ എബ്രഹാമും … അത്യുജ്വലമായ ഭാവന! കത്തിപ്പടരട്ടെ ഈ ഭാവന…

    Liked by 1 person

      1. അതേയോ? വായിച്ചപ്പോൾ എന്റെ ചിന്തകൾ കാടുകേറി പ്പോയി ക്ഷമിച്ചാലും, എങ്കിലും ആ കവിത നല്ല വായനാസുഖം തന്നു. എന്റെ മനസിൽ ജോൺ എബ്രഹാം എത്തി, ഞാനൊരു പാട് ആസ്വദിച്ചു….

        Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s