നീ…?

നരകയറിയ സ്വപ്നങൾ എനിക്ക് വാക്കുകൾ തന്നു…
ആ വാക്കുകളിൽ നീ ഒളിച്ചിരുന്നതറിയാതെ,
ഞനെന്റെ ചിന്തതൻ തണലിൽ സ്വച്ഛമായുറങി..
മേഘം മഴയായ് പെയ്തുതോർന്ന വഴിയോരങളിൽ
നനഞ്ഞ കാല്പാടുകളായ് ഓർമ്മകൾ..
വേനലിൽ പൂത്ത കൊന്ന പോൽ
മനസ്സിൽ മഞ്ഞ കലർന്ന അടയാളങൾ..
ശംഖിൽ ധ്വനിക്കുന്ന കടലായി നീ,
എന്നെ മഥിക്കുന്ന നോവായി നീ..
ചൂടും തണുപ്പും നീ തന്നെ…
കാഴ്ചയും കേൾവിയും നീ തന്നെ…
ഇടതടവില്ലാതെന്നിലെ സ്മരണകൾ
ലാവപോൽ ഒലിച്ചിറങവെ…
നീ എ൯ നരകയറിയ സ്വപ്നമായ് മാറുന്നു….

Advertisements

26 thoughts on “നീ…?

   1. അനുഭവങൾ കുമിഞ്ഞുകൂടുന്പോൾ നാം
    രാത്രിയിൽ കാണുന്ന സ്വപ്നങളും അതുപോലെ
    തന്നെ ആവും…മനസ്സല്ലേ സ്വപ്നന ദായകർ…
    മനസ്സിൽ നര കയറിയാൽ പിന്നെ സ്വപ്നങളെ
    പറ്റി പറയണോ?

    Liked by 1 person

 1. ഈ മനസ്സിൽ നര കേറി എന്നു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് പാഴ്‌വേലയാണ്. നീ …? കവിതയുടെ സാങ്കേതിക തത്വങ്ങളെ പുതുതായി പുതുമയോടെ അവതരിപ്പിക്കുന്ന ഒരു ആധുനിക കവിതയാണ്…👌

  Liked by 1 person

  1. നന്ദി സുഹൄത്തേ…ചിലപ്പോഴൊക്കെ
   മനസ്സിൽ നര കയറിയ ഒരു തോന്നലുണ്ടാവാറുണ്ട്…
   അങിനെ ഒരിക്കൽ
   തോന്നിയപ്പോൾ എഴുതിയതാണിത്…

   Like

   1. എഴുതുന്നവർ ഭാവനാസമ്പന്നരാണ്, അതായത് എപ്പോഴും മനസ്സ് നിറയെ പൂത്തുലഞ്ഞ പ്രകൃതിയുള്ളവർ….

    Liked by 1 person

   2. എനിക്കങനെ തോന്നുന്നില്ല..എല്ലാ
    വികാരവിചാരങിലും ഭാവന കലർത്തി ,
    അക്ഷരങളിലൂടെ സംവേദനം നടത്തുന്നവരാണ്
    എഴുത്തുകാർ… ഇതെന്റെ മാത്രം അഭിപ്രായമാണ്….

    Liked by 1 person

   3. ഉഗ്രൻ അഭിപ്രായം… മനസ്സിൽ അക്ഷരങ്ങളും വാക്കുകളും ആശയങ്ങളും വാചാലമായി, ഭാവനാപൂർണ്ണമായി പൂത്തുലയുമ്പോഴേ ഏതൊരു എഴുത്തുകാരനും ഈ profile Picൽ കാണുന്ന പോലെ ആത്മ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കഴിയൂ… പിന്നെ … താങ്കളുടെ – എഴുത്തുകാരുടെ നിർവചനം – നര ഒരിക്കലും ബാധിക്കാൻ വഴിയില്ലാത്തത്ര യുവത്വമുള്ള മനസ്സിൽ നിന്നേ വരൂ…

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s